Sunday, June 24, 2012

പ്രണബ് മുഖര്‍ജിയെ റായ്സിന കുന്നു കയറ്റുമ്പോള്‍ ....


പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതി യാകുമെനു ഏറെക്കുറെ ഉറപ്പായിരിക്കായാണല്ലോ..  ഏറെ നാളത്തെ അഭ്യൂഹങ്ങളും മറ്റുമൊക്കെ ഇതോടെ അവസാനിക്കുകയാണ്  .  കൊണ്ഗ്രെസ്സിനു പ്രണബ് നോളം പോന്ന ഒരു ഫിഗരില്ല കാണിക്കാന്‍  ,  യോഗ്യന്‍ പ്രണബ് തന്നെ  .  പ്രണബ് തകര്കും രണ്ടു മൂന്നു ദിവസായിട്ട് സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് കളിലൂടെ ചില ആളുകള്‍ അങ്ങനെ തകര്‍ക്കുന്നുണ്ട് .  പക്ഷെ പ്രനബിണിത് വൈകി കിട്ടിയ അംഗീകാരമാണ് ,  രാജിവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായ പ്രണബ് താന്‍ ധന മന്ത്രി യായിരിക്കെ തന്റെ കീഴില്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി ജോലി ചെയ്ത മന്‍മോഹന്‍ മന്ത്രി സഭയില്‍ മന്മോഹന് കീഴെ മന്ത്രിയുമായി പ്രവര്‍ത്തിച്ചത് നാം കണ്ടതാണ്,  കൊണ്ഗ്രെസ്സില്‍ പ്രധാന മന്ത്രി പദം ചര്‍ച്ചക്ക് വെച്ചപ്പോഴോക്കെ പ്രണബിന്റെ പേര് ചില  "ശുജായികള്‍"  ചേര്‍ന്നങ്ങു വെട്ടും ഇതായിരുന്നു കീഴ്വഴക്കം പിന്നെ ഇപ്പൊ മാത്രമെന്താ അതിന്നൊരു മാറ്റം  .  സ്വാഭാവികമായും എല്ലാവരും ചിന്തിച്ചു പോകില്ലേ അതെ ഞാനും ചെയ്യുന്നുള്ളൂ  ..  എനിക്കതങ്ങ് നമ്പാന്‍ വയ്യ  ..  കൊണ്ഗ്രെസ്സുകാര് ഒന്നും കാണാതെ പ്രണബിന്നു  ഈ പണി കൊടുക്കൂല്ല ഇതിന്നു പിന്നില്‍ മറ്റെന്തൊക്കെയോ ഉണ്ട്  ...  എന്റെ കുറച്ചു സംശയങ്ങള്‍ ആണേ  ...

യു പി എ എന്നത് തന്നെ പ്രണബ് എന്നാ രാഷ്ട്രീയ ചാണക്യന്റെ ചിന്തയുടെ ഫലമാണ്  ,  യു പി എ യില്‍ എന്ത് തന്നെ പ്രശ്നമുണ്ടായാലും നേരിട്ട് ചെന്ന്  ഇടപെട്ടു ആ പ്രശ്നം പ്രശ്നമാല്ലതാക്കുന്ന അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മത്യ പരക്കെ അംഗീകരിക്കപ്പെട്ട  കാര്യമാണ്  .  പല രാഷ്ട്രീയ പ്രതിസന്ധികളിലും യു പി എ യെയും അതിനെക്കാളും ഉപരി കൊണ്ഗ്രെസ്സിനെയും രക്ഷിച്ചിരുന്നത്‌ പ്രണബ് ആയിരുന്നു  ,  പക്ഷെ എന്താണെന്നറിഞ്ഞു കൂടാ കഴിഞ്ഞ കുറെ പ്രശ്നങ്ങളില്‍ പ്രണബ് അത്ര അങ്ങ് കയറി ഇടപെട്ടില്ല പകരം കപില്‍ സിബാലും പ ചിദംബരവുമൊക്കെ കിട്ടിയ അവസരം പരമാവധി കൊളമാക്കുകയും ചെയ്തു,  പ്രത്യേകിച്ചും അണ്ണാ ഹസാരെ  ,  ബാബാ രാംദേവ് പ്രശ്നങ്ങളില്‍,  എന്തായിരിക്കും ഈയൊരു പിന്മാറ്റതിന്നു കാരണം എന്ന്  പലരും ആലോചിച്ചിരിക്കണം  ,  എന്റെ അഭിപ്രായത്തില്‍ ഗവണ്മെന്റിന്റെ പല വിദേശ നയങ്ങളിലും പ്രകടമായ വിയോജിപ്പ് പ്രകടിപ്പിചിരുനുവത്രേ പ്രണബ്  .  മന്‍മോഹന്റെ പല നിലപാടുകളുടെയും പാര്‍ടിക്ക് ഉള്ളിലെ വിമര്‍ശകനായിരുന്നു പ്രണബ് അത് കൊണ്ട് തന്നെ പല വിദേശ ബന്ധങ്ങളുടെയും മുന്നിലെ പ്രധാന പ്രതിബന്ധമായി പ്രണബ് നിന്നു,  പല വിദേശ കുത്തകകളുടെയും കണ്ണില കരടായി മാറുകയും ചെയ്തു  ,  യഥാര്‍ഥത്തില്‍ ഈ പ്രതിബന്ധത്തെ വേരോടെ അങ്ങ് എടുത്തു മാറ്റലല്ലേ കൊണ്ഗ്രെസ്സുകാര്‍ ഈയൊരു സ്ഥാനം കൊടുത്തു കൊണ്ട് ചെയ്യാന്‍ പോകുന്നത്  .തീര്‍ന്നില്ല

കൊണ്ഗ്രെസ്സിന്റെ സമകാലിക രാഷ്ട്രീയ പ്രകടനങ്ങള്‍ വിശിഷ്യാ രാഹുല്‍ മോന്റെ പരിഷ്കാരങ്ങള്‍കു ശേഷം ഏറെ ആശാവഹമല്ല  ,മോന്‍ നേരിട്ട് പട നയിച്ച യു പി യില്‍ മോന്റെ ചീരാപ്പ് തുടക്കലും അല്ലറ ചില്ലറ ട്രപ്പീസു കളിയൊന്നും ഏറ്റില്ല  (യു പി ക്കാരും മോഹന്‍ലാലിന്‍റെ ഭൂമിയിലെ രാജാക്കന്മാര്‍ കണ്ടു കാണണം)  പോട്ടെ രാഹുല്‍ മോന്റെ കൂടെ പ്രിയങ്ക മോളും കൂടി ഇറങ്ങി ആങ്ങളേനെ സഹായിക്കാന്‍ എവിടെ നോ രക്ഷ  !  പിന്നെയാനെങ്കിലോ എല്ലാ മൂക്കൊലിപ്പിച്ചു നടന്ന വിവരമില്ലാത്ത ചെക്കന്മാരും എം എല്‍ എ മാറും എം പി മാറ് മോക്കെയായി അതും രാഹുല്‍ മോന്റെ തുഗ്ലാക്കിയന്‍ പരിഷ്കാരങ്ങള്‍ ,പലപ്പോഴും ഇവരുടെ വിവരക്കെടിന്നു ഉത്തരം പറയേണ്ടി വരുന്നതോ മുതിര്‍ന്ന നേതാകളും കേരളത്തിലെ ചില വീട്ടു   പേര് വിവാദങ്ങളൊക്കെ ഒന്നോര്‍ത്തു നോക്കുന്നത് നന്നായിരിക്കും .. ആകെ മൊത്തം ചീറ്റിപ്പോയ രാഹുല്‍ മോന്റെ നിറം മങ്ങിയ മോന്തായം കൊണ്ട് എങ്ങനെയാ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പറ്റുവ പിന്നെ നല്ലൊരു ഇടവും വേണ്ടേ പ്രണബ് അങ്കിള്‍ പോകുമ്പോള്‍ ഒഴിവു വരുന്ന സീറ്റ്‌ നമ്മുടെ രാഹുല്‍ മോന്   കളിയ്ക്കാന്‍ കൊടുത്തൂടെ ഒരു അമ്മ മോന് ഇത് പോലെ കളിപ്പാട്ടം കൊടുത്തത് നമ്മള്‍ മറന്നിട്ടില്ല (സഞ്ജയ്‌ ഗാന്ധി പറഞ്ഞു വരുമ്പോള്‍ രാഹുല്‍ മോന്റെ മൂത്താപ്പ ഇങ്ങനെ ഒരു കേന്ദ്ര മന്ത്രി സ്ഥാനതിരുന്നിട്ടല്ലേ മന്‍മോഹന്‍ മാമനെ മാറ്റി രാഹുല്‍ മോന് നാളെ  പ്രധാന മന്ത്രി ആകാന്‍ പറ്റൂ   നമ്മള് മുതു മുത്തച്ചന്മാരായിട്ടു ഇരുന്നു വരുന്ന കസേരയാ അതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ?? അപ്പൊ പിന്നെ പ്രണബ് അങ്കിളിനെ അങ്ങ് നൈസായിട്ടു രൈസിനാ കുന്നിന്റെ മണ്ട നിരങ്ങാന്‍ വിട്ടിട്ടു നമുക്ക് ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ ഒന്ന്  ശ്രദ്ദിക്കാലോ ,,, ഞങ്ങള് പൊതു ജനമെന്താ കഴുതകളാണെന്ന് കരുതിയോ മാഡം ...

പിന്നിലെ കുത്ത് സാധാരണ ചന്നിയായ വയസ്സന്മാരെ ഗവര്‍ണരാക്കി സൈടാക്കുന്ന പോലെ പ്രണബിനെ രാഷ്ട്ര പതിയാക്കി അങ്ങ് സൈടാക്കാംഎന്നോന്നും വ്യാമോഹിക്കണ്ട അങ്ങേരു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആര്‍കും ഉപദ്രവമോന്നുമില്ലാതെ എന്തിനു വാ പോലും  തുറക്കാതെ കുന്നിറങ്ങുന്ന പ്രതിഭയാന്ടിയെ പോലെയല്ല ഇത് ഒരു ലേശം ബുദ്ധിമുട്ടും ഒന്ന് മെരുങ്ങാന്‍ ,ഞങ്ങള്‍ കഴുതകള്‍ അല്ലാത്ത  ബുദ്ധിയും  ധിഷണയും വല്ലവന്റെയും നാക്കിന്നു കീഴില്‍ അടിയറ വെച്ചിട്ടില്ലാത്ത യുവ ജനം അങ്ങേരില്‍ ഇത്തിരി പ്രതീക്ഷയൊക്കെ വെച്ച് പുലര്‍ത്തുന്നുണ്ട് . കലാമിന്നു ശേഷം ഒരു ജനകീയനായ രാഷ്ട്രപതി അതാണ്‌ ഞങ്ങളുടെ ആവശ്യം ... പ്രണബ് ദാ അങ്ങ് ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരും എന്ന് തന്നെയാണ് ഞങ്ങളുടെ , ഇന്ത്യന്‍ യുവതയുടെ പ്രതീക്ഷ ,       ഭാവുകങ്ങള്‍ ....     

No comments:

Post a Comment