Monday, January 28, 2013


അയാള്‍ക്ക്‌ ഈ തിമിരം ബാധിച്ച  കാലത്ത് 
കാഴ്ച മങ്ങിയ  കണ്ണുകളില്‍ 
കണ്ണുനീര്‍ ഉരുണ്ടു കൂടിയിരിക്കുന്നു ..
അത് ഒരു അത്ഭുതമായിരുന്നു 
ഒരു അത്ഭുത കാഴ്ച 
ഉരുണ്ടു വീണ കണ്ണുനീര്‍ തുള്ളി 
രാവിനെ  പകലാക്കാന്‍ 
കൊച്ചു മോന്‍ ഗള്‍ഫില്‍ നിന്നും 
കൊടുത്തയച്ച ഹൈ മാസ്സ്  ഹലോജെന്‍ 
ബള്‍ബിന്റെ തീക്ഷ്ണ പ്രഭയാല്‍ 
 തിളക്കം പൂണ്ടു 
ആ തിളക്കത്തില്‍ കണ്ണുനീര്‍  വറ്റാതിരുന്ന കാലത്തെ 
കണ്ണുനീരും വേദനയും അയാള്‍ കണ്ടു ...
  

അന്ന്.... 
വയറില്‍  തീ നാമ്പുകള്‍ ഉയര്‍ന്നു തുടങ്ങിയ സന്ധ്യക്ക്‌ 
പുകയാത്ത അടുപ്പത്തെ ചട്ടിയും കലവും 
അതിലെ നിത്യ ശൂന്യതയും  
അയാളുടെ കണ്ണുകളെ  അപ്പുറത്തെ പറമ്പിലേക്ക് ക്ഷണിച്ചു 
അവിടെ സമൃദ്ധമായി മരച്ചീനി വിളഞ്ഞു കിടക്കുന്നു 
പക്ഷെ  അത് 
താന്‍ തന്റെ ഇത്തിരി സ്ഥലത്ത് നാട്ടു നനച്ചു വളര്‍ത്തിയ 
വാഴയില്‍   കായിച്ച വാഴക്കുല 
നിര്‍ദയം വെട്ടിക്കൊണ്ടു പോയ ജന്മിയുടെതാണ് ....

പേടിയുടെ ഒരു തണുപ്പ് അയാളുടെ നട്ടെല്ലി ന്നുള്ളിലൂടെ കടന്നു പോയി 
നാണു  നായരുടെ കൈകള്‍ ഉയര്‍ന് താഴുമ്പോള്‍ കേള്‍കുന്ന 
ആ സീല്കാരം അയാളുടെ കാലുകള്‍ കെട്ടിയിട്ടു 
പക്ഷെ ഒഴിഞ്ഞ ചട്ടിയും കലവും അയാളുടെ കാലുകളിലെ 
കാണാ  കെട്ടഴിച്ചു വിട്ടു.. 
വയറിലെ കത്തി ക്കാളല്‍ അയാള്‍ക് ധൈര്യമേകി ....
ഒത്ത ഒരു മരച്ചീനി മുരട്‌ പറിച്ചു 
ഒരു തുരപ്പെനെലിയെ പോലെ 
പച്ചക്ക് കരണ്ട് തിന്നപ്പോള്‍ 
കുടു  കുടാ കണ്ണില്‍ നിന്നും  പ്രവഹിച്ച 
കണ്ണ് നീരാണ്  ഉപ്പു ചേര്‍ത്തത് ....


പിന്നെയൊരു ദിവസം ....
അതേ  ജന്മിയുടെ വീട്ടില്‍ 
കല്യാണ രാവില്‍  
കെട്ടിയുയര്‍ത്തപ്പെട്ട  പന്തലിനപ്പുരത്തു 
കത്തിച്ചു വെച്ച  പാനൂസ് വിളക്കിന്റെ 
പ്രകാശ ധാരക്കപ്പുരം ഇരുളില്‍ ..
വിഷിഷ്ടരുടെ ഭോജനത്തിന്റെ എച്ചിലിന്നു 
ചാവാലിപ്പട്ടി എന്ന പോലെ 
കടിപിടി  കൂടിയപ്പോള്‍ 
പറന്നു വന്നു വീണ 
ഓല മട്ടലിന്റെ പാന്തലുകള്‍ 
മുതുകത്തു ചിത്ര പ്പണികള്‍ തീര്‍ത്തപ്പോഴും 
വറ്റിയിട്ടില്ലാത്ത കണ്ണുകളില്‍ നിന്നും 
ഉറവകള്‍ നാംബെടുത്തിരുന്നുവത്രേ ....

       


ഇന്ന്....
സ്വന്തം വീട്ടില്‍ 
കൊച്ചു മോന്റെ കല്യാണത്തിനു
വിളംബിയതിലും ഏറെ എച്ചിലായപ്പോള്‍ ആണത്രേ 
ഊഷരമായ ആ മരുഭൂമികളില്‍ തെളിനീരുറവ രൂപം കൊണ്ടത്‌ ....
ആശ്ചര്യം... അത്ഭുതം.... അതിശയം .....

പിന്‍കുറിപ്പ് 
(ഇത് ഒരു  കാടന്‍ ഭാവനയുടെ ബാക്കി പത്രം അല്ല!!  
വല്ല്യുപ്പ പറഞ്ഞ  കഥകളില്‍ നിന്നും ...)