Thursday, January 26, 2012

ഉത്തരാധുനിക കാലത്തെ "ഇന്നും ഔടും"

മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്.എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല,ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ "ഔട്ട്‌"ആണ് . കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന്‍ മതിലില്‍ ഒരു പുതിയ ടിം ലൈറ്റ് സെറ്റ് വാങ്ങി വെച്ചത്. കഥ വായിക്കുന്ന വായനക്കാര്‍ക്ക് ഒരു ഫീല്‍ വേണല്ലോ അല്ലെങ്കിലും ഫീല്‍ ഉത്തരാധുനികമായാലല്ലേ ഇക്കാലത്ത് പിടിച്ചു നിക്കാന്‍ പറ്റൂ 
പഴയ കഥാകരന്മാരോക്കെ ഈ വിളക്ക് കൊണ്ട് എന്തോരം ഫ്ലാഷ് ബാക്ക് കഥകള്‍ എഴുതിയിട്ടുണ്ട് . ഉത്തരാധുനിക കാലത്തെ ഫീല്‍ ചോര്‍ന്നു പോകാതിരിക്കാനായാണ് കഷ്ടപ്പെട്ട് സണ്‍‌ഡേ മാര്‍കെറ്റില്‍ പോയി ഈ സെറ്റ് വാങ്ങിച്ചത്. ഫീല്‍ ചോരരുതല്ലോ .. ആ ഫീല്‍ ഇല്ലാത്തവരെല്ലാം  ഇന്ന് പൈങ്കിളി സാഹിത്യകാരനാണ് . ഇന്നൊരു ഉത്തരാധുനിക  സാഹിത്യകാരനാകണമെങ്കില്‍  അയഞ്ഞ ജുബ്ബയുടെയോ ഊശാന്‍ താടിയോ തുണി സഞ്ചിയോ അല്ല വേണ്ടത്. മറിച്ചു ഡെനിം ബ്ലൂ ഷര്‍ട്ടും ലെവിസ്  ജീനും ചപ്ര ച്ചുപ്ര മോഡേണ്‍ താടിയും മതി. 
പിന്നെ മൈകിന്നു മുന്നിലെത്തിയാല്‍ മഹാന്മാരായ എഴുത്തുകാരൊക്കെ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തട്ടി വിടുക എന്നിട്ട് ലോകത്തോടുള്ള സകല ദേഷ്യവും കണ്ണുകളില്‍ ആവാഹിച്ചു തന്റെ പുതിയ കണ്ണടയുടെ ഫ്രായ്മിനുള്ളിലൂടെ പുരംതള്ളനംപിന്നെ  നമുക്ക് ചുറ്റും ഉത്തരാധുനികം  ആവണം ....... 

                                            ചുവരിലെ ക്ലോക്ക് ഡിജിറ്റല്‍  ‍ ആക്കിയത് പോയ രാത്രിയിലെപ്പോഴേ ആ പഴയ പെണ്ടുലത്തിന്റെ ആ നശിച്ച ടിക്ക് ടിക്ക് നാദം പഴയ ഒരു പേടിയെ ഉണര്‍ത്തിയത് കൊണ്ടാണ് . ഹോ ആശ്വാസത്തോടു  കൂടി ഇപ്പൊ കിടക്കാം. മുറിയില്‍ ചൂട് കൂടുന്നു ജനലൊന്ന് തുറന്നിടാമെന്നു കരുതിയാലോ ജനല്‍ വഴി വരുന്നത് പഴയ കഥാകാരന്മാരെ പുളകമണിയിച്ച്ച  കാറ്റാണ്.  ഛെ ആ കാറ്റ് പൈങ്കിളി കാറ്റാണ്. അത് കൊണ്ടാണ് ജനവാതില്‍ അടച്ചു വെച്ച് സദാ മുരണ്ടു കൊണ്ടിരിക്കുന്ന ഒരു ശീതീകരണി സ്ഥാപിച്ചത്. യന്ത്ര മുരള്‍ച്ച ആണിന്നു ഈ മുറിയിലെ താരാട്ട് പഴയ ആ നാല്കെട്ടിലെ അറയൊന്നില്‍  അമ്മയുടെ മാറത്തു ചാഞ്ഞു കിടക്കുമ്പോള്‍ കേട്ട ആ മനോഹരമായ  താരാട്ട് എന്റെ മക്കള്‍ കേള്‍കണ്ട. ഹോ തല തരിക്കുന്നു ജാഗരൂകനായി തിരഞ്ഞത് പക്ഷെ എല്ലാകാലത്തും ആളുകള്‍ ഒരു പോലെ തിരഞ്ഞ "സാധനം" തന്നെയായിരുന്നു . ആ പ്ലാസ്റിക് കൂടില്‍ നിന്ന് ആ സാധനം എടുത്തു സിഗരെട്ടിനുള്ളിലെ പുകയില തട്ടിക്കളഞ്ഞു സാധനം നിറച്ചതും പഴയ പോലെ തന്നെയാ അതിന്നു മാറ്റമില്ല. ആദ്യത്തെ പുകയെടുത്തപ്പോള്‍ കിട്ടിയത് ആ പഴയ കിക്ക് തന്നെയായിരുന്നു അതിന്നും മാറ്റമില്ല. മുറിയില്‍ കഞ്ചാവ് പുക തീര്‍ത്ത പുതിയ രൂപങ്ങള്‍ അയാള്‍ക് ഒരു പുതിയ കഥയ്ക്കുള്ള ത്രെഡ് ആയിരുന്നു ആ കഥക്ക് അപ്പോള്‍ തന്നെ ഒരു ആധുനിക പേരും അദ്ദേഹം കണ്ടെത്തി അവ്യക്ത ജ്യാമിതി . ഇതിലൂടെ അദ്ദേഹം കഞ്ചാവ് പുകയിലെ  ജ്യാമിതീയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. കട്ടിലിന്നടിയില്‍  നിന്നാണെന്നു തോന്നുന്നു ഒരു വൃത്തി കെട്ട നാറ്റം  ആഹ ഞാന്‍ മറന്നു പോയി ഹോ ഈ മറവിക്കും മാറ്റമില്ലല്ലോ അല്ലെ ആ മണം  എന്റെ പുതിയ റീബോക്ക് സ്പോര്‍ട്സ് ഷൂവില്‍ നിന്നാണ് പണ്ട് എന്റെ ബാട ശൂവില്‍ നിന്നും ഇതേ മണം  തന്നെയായിരുന്നു വന്നിരുന്നത് ഹോ അതിന്നും മാറ്റമില്ല. ഇന്നലെ ഭാര്യ ഇവിടില്ലാരുന്നെ അല്ലെങ്കിലും അവളെകൊണ്ട്‌ നേരമുണ്ടോ ക്ലബ്‌ പാര്‍ട്ടി എന്നൊക്കെ പറഞ്ഞു ഓടുകയല്ലേ ഒരു പുരുഷനെ ഏറ്റവും ത്രിപ്തിപ്പെടുത്തെണ്ടത് അവന്റെ ഭാര്യയാണ് ആഹ ഈ ചിന്തയും പണ്ട് മുതല്കെ ഇങ്ങനെയാണല്ലോ അല്ലെ. അപ്പോള്‍ ഒരു പുരുഷന്‍  എന്നാ നിലക്ക് ഞാന്‍ അങ്ങനെയോന്നാഗ്രഹിച്ചതും തെറ്റല്ല ഇതും പഴയതാ കേട്ടോ.  പണ്ടും ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് മുതലാളിമാര്‍ ഇരുട്ടിയാല്‍ ചെറുമക്കുടിലുകളുടെ ചെറ്റ  പൊക്കുന്നത്. പക്ഷെ ഇന്ന് വേശ്യകള്‍ നമ്മളെ പ്രത്യേകം സുഖിപ്പിക്കുന്നു പതിനാറു തികയാത്ത ചരക്കുകള്‍ പോലും ഇന്ന് അച്ഛനോടൊപ്പം വന്നു ഇറച്ചി വിറ്റു പോകുന്നുണ്ട്. പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വീട്ടിലെ പണിക്കാരി നാണിയുടെ  മകളുണ്ടായിരുന്നു ചീരു , ചെറുപ്പത്തിലെ അവളുടെ സമൃദ്ധമായ മാറിടം എന്നിലെ പുരുഷനെ ഉണര്താരുണ്ടായിരുന്നു. നാണി ത്തല്ല വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തി അവളുടെ വീട്ടില്‍ ചെന്ന് അവളെ നിര്‍ബന്ധപൂര്‍വ്വം ആ ചാണകം മേഞ്ഞ നിലത്തു ചായ്ച്ചു കിടത്തിയപ്പോള്‍ തോന്നിയ ആ ആവേശത്തിന്റെ നാലിലൊന്ന് ഇന്നലെ മോഡേണ്‍ വേശ്യയോടോത് നഗരത്തിലെ ഏറ്റവും വല്യ ഹോട്ടലിലെ പുത്തന്‍ വിദേശ മണമുള്ള മുറിയില്‍  ഇലായിരുന്നു .  പണ്ട് ചീരുവിന്റെ മാറത്തു  മുഖം പൂഴ്ത്തിയപ്പോള്‍ കിട്ടിയ  ആ ചൂടും ഈ വേശ്യയുടെ മാറിടത്തില്‍ ഇല്ലായിരുന്നു അവിടെ തണുപ്പായിരുന്നു ശവം എന്ന പോലെ മരവിച്ചിരുന്നു. 
                                             മുറ്റത്തെ മണല്‍ ഒരു ബോര്‍ ആണ് ഭാര്യ പറഞ്ഞത് കൊണ്ടാണ് ഇന്റര്‍ ലോക് ടൈല് വെച്ചത് ആ ടൈല് നു മേലെക്കാ അച്ഛന്റെ  പോയ കാലത്തെ മുറുക്കി തുപ്പല്‍  ഹോ മനുഷ്യന്റെ തൊലിയുരിഞ്ഞു പോയി ഇതും പഴയതാട്ടോ രൂപാ ഒന്നും രണ്ടുമല്ല ആ ഇപ്പൊ പഴയ രൂപയുമല്ല അതും മാറിയല്ലോ . ലക്ഷങ്ങളാണ് ഈ കിടന്നു തിളങ്ങുന്നത് അവിടെക്കാ അച്ഛന്റെ ഒരു തുപ്പല്‍ . അച്ഛന്‍ നന്നാവില്ല ഈ കാലം പിടിക്കേം  ഇല്ല അത് കൊണ്ട് ഞാന്‍ തന്നെ മുന്‍കൈയെടുത്തു ഉത്തരാധുനിക തുപ്പല് പഠിപ്പിക്കാന്‍ നിന്ന് നോ രക്ഷ അമ്മ പിന്നെ പോയ  കാലത്തെ പോയതു  കൊണ്ട് ആ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ഞാന്‍ ഒരു ആധുനിക പുകയുല്പാദന യന്ത്രം വാങ്ങി കൊടുത്ത് നോക്കി ഊഹും അങ്ങനെയാണ്  കുറെ പൈങ്കിളി കൂട്ടുകാരുടെ അടുത്തെക്കയച്ചത്  ഇവര് വൃദ്ധ സദനം എന്നൊക്കെ പറയും റിലാക്സേഷന്‍   സെന്റര് അതാ പുതിയ പേര്  അവിടെ അച്ഛന്റെ കാലത്തെ കുറെ ആളുകളുണ്ട് കുറെ പൈങ്കിളി കൂട്ടുകാര്‍. മൂപര് അവിടെയിറക്കിപോന്നു . ഹോ അങ്ങനെ ഒരു വിധം എല്ലാം ഒന്ന്   ഉത്തരാധുനികമാക്കി ഇനി കിടന്നുറങ്ങാം മതിലില്‍ നിന്നും ശീതീകരണി മുരണ്ടു തണുപ്പ് പെയ്തു ഹോ വിറക്കുന്നു ആഹ വിറ ഇതും പഴയതാണല്ലോ അല്ലെ ഒരു പുതപ്പിന്നടിയിലേക്ക് അത് മെല്ലെ തലപൂഴ്ത്തി ഉത്തരാധുനിക ബുദ്ധി ജീവി.....
  
                               ഹോ എന്റെ പേനയുന്തി ഉത്തരാധുനികാ.......... അന്റെ ഒലക്കമ്മലെ ഒരു  ഇന്നും ഔടും..........