Friday, November 18, 2011

ചില പ്രസവ വിശേഷങ്ങള്‍

ഐശ്വര്യാ റായ് ബച്ചന്റെ പ്രസവം മാധ്യമങ്ങളും വാതുവെപ്പുകാരും കൂടി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍ ഒരുവേള ബിഗ്‌ ബി യെകാളും ഈയൊരു കാര്യത്തില്‍ ഉത്കണ്ടാപ്പെട്ടു .ഒരുവേള ഇന്ത്യന്‍ നവ മാധ്യമ സംസ്കാരത്തിനു കൂച്ചുവിലങ്ങിടാന്‍ സാക്ഷാല്‍ ബിഗ്‌ ബിക്ക് കേന്ദ്ര സര്‍കാരിനെ  ആശ്രയിക്കേണ്ടി വന്നു എന്നത് ഏറെ ഖേദകരം തന്നെ.  ബച്ചന്‍ കുടുംബത്തിന്നു മാധ്യമങ്ങളുടെ ഈ കടന്നുകയറ്റം അവരുടെ സ്വകാര്യതയെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു  . നവ മാധ്യമ സംസ്കാരത്തിന്റെ മലീമസമായ ഇടപെടലുകളാല്‍ തനത് ഇന്ത്യന്‍ മാധ്യമ സംസ്കാരത്തെ ആകമാനം അപമാനിക്കുന്ന തരത്തില്ആണ് ഒബി വാനുകള്‍ ആ സപ്ത നക്ഷത്ര ആശുപത്രിക്ക് ന്മുന്നില്‍ നിലയുരപ്പിച്ചതെന്നു നമുക്ക് നിസ്സംശയം പറയാം .എന്തും ഏതും തന്റെ ക്യാമറക്കുള്ളിലക്കാനുള്ള ‍വ്യഗ്രതയഇലോടുകയാണ് നവ മാധ്യമ സംസ്കാരത്തിന്റെ വക്താക്കളായി നടിക്കുന്നവര്‍ . യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ക്ക് പത്തിന   നിര്‍ദേശങ്ങള്‍ നല്‍കുക വഴി  അനാവൃതമായിരിക്കുന്നത്  നവ ന്മാധ്യമ സംസ്കാരത്തിന്റെ കപട സദാചാരത്തിന്റെ പോയ്‌  മുഖമാണ് .                              ഐശ്വര്യ  റായി ബച്ചന്‍  പ്രസവിക്കുന്നത് ഇത്ര വലിയ വാര്‍ത്തയാക്കാന്‍ എന്തിരിക്കുന്നു ഐശ്വര്യാ എന്താ മനുഷ്യ സ്ത്രീ അല്ലായിരുന്നോ .. ???
 ജീവിതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഈ ഒബി വാനുകള്‍ ചീരിപ്പായുന്നത് വാര്‍ത്തകളുടെ അകം തേടിയാണെന്ന് പറയുന്നുവെങ്കിലും അത് എത്രത്തോളം പൌരന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുവെന്ന് ഈ നവ മാധ്യമങ്ങള്‍ എന്ന് സ്വയം 
പേരിട്ടു വിളിക്കുന്നുവര്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ?? ഓരോ  EXCLUUSIVE നു     വേണ്ടിയുമുള്ള  ഓട്ടത്തില്‍ ഇവരോപ്പിക്കുന്ന അബദ്ദങ്ങള്‍  ഒരു പുസ്തകമാക്കിയാല്‍ ഒരുപക്ഷെ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളുടെയും വ്യക്തിഹത്യകളുടെയും നേര്‍ചിത്രമാകുമത്. 
ലൈവ് സ്റ്റോറികള്‍  തേടിയുള്ള മരണ പാച്ചിലുകള്‍ ആവാം  ഐശ്വര്യായുടെ പ്രസവം തേടിയുള്ള നെട്ടോട്ടത്തിന്നു കാരണം,..........
 സുഹൃത്തുക്കളേ   ഐശ്വര്യയുടെ പ്രസവത്തെക്കാള്‍ വല്യ  വാര്‍ത്താ മൂല്യം ഉള്ളതയിരുന്നില്ലേ  ലോക ജനസംഖ്യ  എഴുന്നൂറ്  കോടി  പൂര്‍ത്തിയാക്കി പിറന്നു വീണ ഉത്തര പ്രദേശിലെ ആ പാവം പെണ്‍കുട്ടിയുടെ ജനനം ??? അന്നൊന്നും ഇത്ര മാത്രം ഒബി വാനുകള്‍ ചീറി പാഞ്ഞില്ല ? ആരും ആ വഴി തിരിഞ്ഞു നോക്കിയത് കൂടിയില്ല ?? പ്രസവം സാധാരണമാണ് ഇതിനു മുമ്പും സിനിമാ നടിമാര് പ്രസവിചിട്ടുണ്ടല്ലോ  ............. മച്ചൂ ,,,  നമിച്ചിരിക്കുന്നു നിങ്ങളുടേ ഈ  നവ മാധ്യമ സംസ്കാരത്തെ 
                   








ചോദ്യ ശരങ്ങളുതിര്‍ത്തു കൊണ്ട് 
ആകാംക്ഷ കുതുകിയ്യായ
  ഒരു പാവം ബ്ലോഗ്ഗര്‍  

Thursday, November 17, 2011

നെല്ലിക്ക


റോഡരുകിലെ പെട്ടിക്കടയില്‍ അയാള്‍ എന്തോ ധ്രിതിപ്പെട്ടു നിരക്കുന്നുണ്ട്
ഇന്നയാള്‍ മുന്നില്‍ കൂട്ടി വെച്ച സ്വപ്നങ്ങളുടെ കൂമ്പാരത്തിന്നു നെല്ലിക്ക എന്ന് പേര് വിളിച്ചു
അയാളുടെ മകളുടെയും ഭാര്യയുടെയും പഷിയടക്കാനുള്ള വഴിയെയും അയാള്‍ ആ പേരിട്ടു തന്നെ വിളിച്ചു
റോഡരുകില്‍ കാല് പിണച്ചിരുന്ന കട്ടി കണ്ണട വെച്ചയല്ക് അത് പക്ഷെ മറ്റൊന്നായിരുന്നു
ആ കൂമ്പാരം അയാളെ സുഖകരമായ ഒരു പഴയ രുചിയിലേക്ക് വഴി നടത്തി  
പോയ കാലത്തിലെ കവിക്ക് ഒന്നുലത്താന്‍ തോന്നിയ ആ പഴയ കാലത്തേക്ക്...........
അന്നയാള്‍ തന്റെ തുണിയുടെ കോന്തല നിറയെ നെല്ലിക്ക കെട്ടി വെച്ചിരുന്നത്രേ   
ആ കൊന്തലയിലെ നെല്ലിക്ക മറ്റൊരു പെണ്‍കുട്ടിക്ക് പ്രണയമധുരം ‌ നല്കിയിരുന്നുവത്രേ ............
ജീന്‍സിലും ടി ശിര്ടിലും ഒതുങ്ങാത്ത സ്ത്രീത്വവും പേറിവന്ന ഇന്നത്തെ പെണ്‍കുട്ടി ആ നെല്ലിക്കകള്‍ വാങ്ങി കോണ്ട്പോയത് പക്ഷെ.......................
മറ്റെന്തിനോ ആയിരുന്നു
മുതുക്കന്റെ നെല്ലിക്ക ആദ്യം കൈക്കുമെന്നതിനാല്‍ അവള്‍ മരിയ കാലത്തിന്റെ പെണ്‍കുട്ടി
അവയെടുത്ത് ഉപ്പിലിട്ടു.......................
അസെടിക് ആസിഡ് എന്ന് വിളിപ്പെരുന്നു സുരക നെല്ലിക്കയുടെ പ്രണയം അത്രയും
കരിച്ചു കളഞ്ഹു എരുവിന്റെ പുതിയ രുചി നല്‍കി 
പുതിയ കാലത്തിന്റെ പുതിയ പ്രണയങ്ങളുടെ രുചി
സുര്കായും ഉപ്പും മുളകും ചേര്‍ന്ന ആ പഴയ ലായനിയിലേക്ക് പുതിയ നെല്ലിക്കകള്‍ ഇട്ടു കൊണ്ടിരുന്നു...................................