Saturday, December 31, 2011

അമ്മച്ചിയുടെ ഇമ്മിണി ബല്യ ബെളവുകള്‍

അവരുടെ സൗഹൃദം അത്രയ്ക്ക് കീര്‍ത്തിപ്പെട്ടതായിരുന്നു, എന്തിന്നേറെ എന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പോലും പൊട്ടിപ്പോയ ആ ചങ്ങാത്തത്തെ ഓര്‍ത്ത്‌ വ്യാകുലപ്പെട്ടു മൂക്ക് ചീറ്റി കവിള്‍ ചുവപ്പിച്ചു..എന്റെ വീടിന്റെ ഉമ്മറത്തെ  അവരുടെ പരദൂഷണ സദസ്സുകളില്‍ ഇന്നും ഇന്നലെയും ഈ സൌഹൃദം ചര്‍ച്ചക്ക് വന്നു . അപ്പുറത്തെ വീട്ടിലെ താത്ത പറഞ്ഞത് കുറച്ചു രസകരായി തോന്നി ; ഇന്നാലും ന്റെബലെ  ഓല് എത്ര നല്ല ചങ്ങായിചികള്‍ഏന്   അവുസാനം ഇങ്ങനെ തെറ്റിപ്പിരിയുന്നു ഞമ്മളൊക്കെ സ്വപ്നത്തില്‍ പോലുംവിചാരിച്ചിട്ടിലീന് 
.. പല വിധ സ്ത്രീ ശബ്ദങ്ങള്‍ പാതിയുറക്കത്തില്‍ ഞാന്‍ കേട്ടിരുന്നു പൊതുവേ ഫെമിനിസ്ടായ ഞമ്മളെ ഉമ്മയുടെ ആശങ്കകള്‍ പോലുംഞമ്മക്ക് നല്ല രസമായി തോന്നി ... എങ്കിലും ഈ സൌഹൃദം പൊട്ടിപ്പോളിഞ്ഞതിന്നു   കാരണം എന്തായിരിക്കും ??



 അങ്ങനെ അവസാനം അവരും പിരിഞ്ഞു .. പറഞ്ഞു വന്നത് മറ്റാരെയും കുറിച്ചല്ല തമിഴക  മക്കളുടെ  അമ്മയും ,പുരൈട്ചി തലൈവിയും മറ്റു കച്ചി അരസിയല്കാര്കെല്യെല്ലാം പേര് കേട്ടാലെ സുമ്മാ അതറുന്ന  സിംഹി കുമാരി ജെ ജയലളിതാവും നമ്മളെ സെല്‍വനും 
ടീമുമൊക്കെ സിന്നമ്മാന്നും അല്ലെങ്കില്‍ ചിന്നാമ്മാന്നും വിളിക്കുന്ന (നിഴല്‍ ഓഫ് ജയലളിത )  ശശികലയും പത്തു മുപ്പതു വര്‍ഷക്കാലത്തെ സൌഹ്രദത്തിന്നു ഇതാ തിരശീലയിട്ടിരിക്കുന്നു ,. തമിഴകത്ത് ഇപ്പൊ തിരക്കിട്ട ചര്‍ച്ച നടക്കുകയാ .. ചിന്നമ്മ അമ്മയെ വിട്ടു വന്ന സ്ഥിതിക്ക് ഡി. എം കെ യിലെങ്ങാനും ചേര്‍ന്ന് കളഞ്ഞു  നമ്മളെയൊക്കെ അത്ഭുതപ്പെടുതുമോ അതോ പണ്ട് തെറ്റിപ്പിരിഞ്ഞു പിന്നേം അടിഞ്ഞു ചെന്ന പോലെ വീണ്ടും അങ്ങോട്ട്‌ തന്നെ പോകുമോ  ?? 

അന്തക്കാലത്ത് ......

Monday, December 12, 2011

മാലാഖമാര്‍ കുറുകുകയാണ്

ഈ മാലാഖമാര്‍ ഒരു ഒന്നൊന്നര മാലാഖമാരാണ്‌. നമ്മള്‍ ഒന്ന് വീണു കഴിഞ്ഞാല്‍, ശരീരത്തില്‍ ചൂട്  കൂടിയാല്‍,ലൂസ് മോഷന്‍ ആയാല്‍ നമ്മളെ ഈ മാലാഖ കൊച്ചുങ്ങള്‍ പരിചരിക്കും.
 കെട്ടിയോള് നോക്കുന്നെലും ഭംഗിയായി നോക്കും.ഇനിയും ഈ മാലാഖമാരെ പേരെടുത്തു പരിചയപ്പെടുതണ്ടല്ലോ ആ വേണെങ്കില്‍ ഒന്നാവാം!ഇല്ലേ .... 
ഓരോ ഹോസ്പിടലിന്റെയും അവിഭാച്യ ഘടകമായ നഴ്സുമാര്‍..............   
 ഈയിടെയായി ഈ മാലാഖമാരുടെ നിറത്തിന്നൊരു  ചെറിയ മാറ്റം വന്നോ എന്നൊരു സംശയമില്ലാതില്യ. ഒരു ചിന്ന  ബ്ലൂ കലര്‍പ്.  ഇപ്പൊ പലര്ക്കും ഇത് പോലൊരു സംശയോക്കെ തോന്നി തുടങ്ങിയിട്ടുണ്ടാകും.


ചെറുപ്പത്തില്‍ എന്‍റെ വീടിന്‍റെ അടുത്തുള്ള  ഹെല്‍ത്ത്‌ സെന്ററിലെ നുഴ്സുമാരുന്നു പറഞ്ഞാ ഞാനാദ്യം ഓര്‍ക്കുക ആ അറ്റം   കൂര്‍ത്ത
തടിച്ച വെളുത്ത സാധനമാണ് സൂചി (പിന്നെ ഞാന്‍ വല്തായപ്പോ പേര് മാറ്റി ഇന്‍ജെക്ഷന്‍) ശരിക്കും ആ സൂചിയും കയ്യില്‍ പിടിച്ചു കൊണ്ട് മേര്യമ്മ  സിസ്റ്റര്‍ ഒരു വരവ് വരും ആവു! ഒരുവിധം ധൈര്യന്മാരുടെ ധൈര്യം പീസാവുനത് ഞാന്‍
കണ്ടതാണ്. മേര്യമ്മ  ആ  വരവ്  വന്നു ഇരുംബോലക്ക പോലത്തെ ആ ഉരുണ്ട കയ്യോണ്ട്  കുണ്ടിക്ക് നോക്കി ഒരു കുത്ത് കുത്തും ന്നട്ട് ഒരു പഞ്ഞി കൊടുക്കും കൂടെ വന്നോന്റെ  കയ്യില്‍  ന്നട്ട് ഉയിഞ്ഞോലാന്‍ ഒരു പറച്ചിലും പറഞ്ഞു പെണ്ണുങ്ങളോട് ഔടെ കൂടി നിന്നതിനു  നാല് വര്‍ത്താനം പറഞ്ഞു ആസ്പത്രി ചവിട്ടി ക്കുലുക്കി ഒരു പോക്കാണ് . പക്ഷെ ഏതു പാതി രാത്രി ചെന്ന് അവരെ വിളിച്ചാലും കിലോമീറ്ററുകള്‍ നടന്നു അവര്‍ ഏതോ മൂലയ്ക്ക്
 പേറ്റുനോവ്   കിട്ടി ക്കിടക്കുന്ന പെണ്ണിന്റെ  വീട്ടില്‍   പോയി പേര്‍ എടുത്തു കുട്ടിയെ കുളിപ്പിച്ചാണ് തിരികെ പോകുക പൈസ കൊടുത്താല്‍ വാങ്ങും ഇല്ലെങ്കില്‍ വേണ്ട .
അവര് മരിച്ചആ ദിവസം എന്‍റെ വീട്ടിലുള്ളതും അല്ലാത്തതുമായ പെണ്ണുങ്ങള്‍ കൂട്ടമായിരുന്നു മുഖം ചെമാപ്പിച്ചു മൂക്ക് ചീറ്റിയത് വെറുതെയായിരുന്നില്ല .അവര് ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു .  ഇന്ന് ഞാന്‍ അവരെ ഓര്‍ക്കാന്‍ കാരണം ഇന്നത്തെ ഈ "നീല ചേല ചുറ്റിയ പുതിയ മാലാഖമാരാണ"
 ഞാനും  എന്റെ സുഹൃത്തും കൂടി നാട്ടിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ പോയി, പോയ വകയില്‍ ഓനൊരു സൂചിയും പാസ്സായി. ഈ നിമിഷം മുതലാണ്‌ ഞാന്‍ങ്ങനെയൊക്കെ ചിന്തിച്ചു പോയത് .  

വെള്ള സാരിയുടുത്ത ഒരു മാലാഖ കൊച്ചു ഇവന്റെ അടുത്ത് വന്നു ആദ്യം പ്രഷര്‍,ബ്ലഡ്‌ പിന്നേം കുറെ ചേര്‍ന്ന് നിന്ന് എടുക്കാന്‍ പറ്റുന്ന ടെസ്ടൊക്കെ എടുത്തു  ശേഷം കിട്ടിയതാണ് സൂചി,  ഹൌ! അവന്റെയോക്കൊരു ഭ്യാഗ്യംന്നു വരെ എനിക്ക് തോന്നിപ്പോയി.അവളൊരു നേരിയ സൂചിയെടുത്ത് വളരെ നേര്‍ത്ത  അവളുടെ കൈ കൊണ്ട് അവന്റെ "ആ ഭാഗത്തെ"ഡ്രസ്സ്‌ വളരെ നാടകീയമായി നീക്കുന്നു, ഒരു മസാല കമന്റും പാസ്സാക്കി ഓള് ‍വളരെ മൃദുവായി ആ സൂചി കുത്തി"ഹോ" കഴിഞ്ഞില്ല അവള് തന്നെ ആ ഭാഗം മനോഹരമായി  തിരുംമുന്നുമുണ്ട്. ശരിക്കും ഒരു സൂചി കിട്ടാന്‍ , ഞമ്മളും  കൊതിച്ചു പോയി .......  ആശുപത്രിയില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ അവന്‍ വല്ലാത്തൊരു ഉന്മാധത്തിലായിരുന്നു.  അവളുടെ ഒരു തിരുമ്മു ഹും ഞാന്‍ അങ്ങനെ  പറഞ്ഞവനെ  അടക്കാന്‍ നോക്കി  എവടെ ഒരു 10   ദിവസത്തിന്നു ശേഷം .......... 
രാത്രിയിലെ ഇറച്ചിത്തിണ്ടില്‍ നിന്നും അന്നത്തെ വെട്ടു അവസാനിപ്പിച്ചു അന്ന്  വെട്ടികൂട്ടിയവന്റെ ചേട്ടന്‍ വരുന്നത് കണ്ടു തിന്ടിലിരുന്നു  ഒപ്പീസ് ചൊല്ലി പിരിയാന്‍ നേരം............ ഒരു വിധപ്പെട്ട  കുരുകലിസ്റ്റുകള്‍   കുറുകുന്ന അതി മനോഹരമായ ആ മുഹൂര്‍ത്തം ...... വീട്ടിലേക്കുള്ള വഴി അപ്രത്തെ സുലോച്ചനെടത്തി  കരണ്ടു ലാഭിക്കനോണ്ട് ഇരുള്‍  നിറഞ്ഞതായിരുന്നു  (പുഷ്പേട്ടന്നു  ചാടാനാണെന്നു ചില അസൂയക്കാര് പറഞ്ഞു പരതുന്നുണ്ടെന്നു ചേച്ചിയുടെ പരാതി )  ഞാന്‍ പാതി വഴിയിലെത്തിയെപ്പോഴുണ്ട് പിന്നിലാരോ പ്രേത മ്യൂസിക്‌ ഇടുന്നു "തമ്പുരാനെ  പള്ളന്റെ ഉള്ളിന്നു ഒരു കാളല്‍" അതാ കെടക്കുന്നു വെള്ളത്തുണി മരത്തിന്റെ ചോട്ടില്‍ ബോധം  പോണോ പോകണ്ടായോ എന്ന് സംശയിച്ചത് കൊണ്ടാവണം എനിക്ക് ബോധം പോയില്ല കുറച്ചപ്പുറത്ത്‌ ഒരു ആക്ടിവ കിടക്കുന്നത് കണ്ടു നോക്കിയപ്പഴോ ദാ  പുതിയ കുരുകലുകാരന്‍...  ആരാട അപ്രതെന്നു ചോദിച്ചപ്പോ ഭക്ഷണം വെക്കാന്‍    പറഞ്ഞു കാഞ്ഞ  വയറുമായി വീട്ടിപ്പോനോന്റെ കയ്യില്‍ എന്തുണ്ട്?  കുന്തം രണ്ടു പച്ച തെറികൊടുത്തപ്പോള്‍ കുറുകല്‍നിറുത്തി വള്ളി പുള്ളി വിടാതെ നമ്പര്‍ ഒപ്പിച്ചതും വിളിച്ചതടക്കം സകല പുരാണവും കെട്ടഴിഞ്ഞു ആ മാലാഖ തിരുമ്മു നടത്തിയതിനു ശേഷം ഒരു പരവേശം പോലെ ..... അതിന്നു  ശേഷം ഒരു മിനി തിരുമമിന്നു ആസ്പത്രി മതിലിന്റെ ഉയരം അളക്കാന്‍ ഡേറ്റ് കണ്ടു വെച്ചപ്പോഴാത്രേ ഞമ്മന്റെ  ആഗമനം......... ഓനും ഓളും മതിലിന്റെ ഉയരവും വേലിക്കിടയിലെ മുള്ളില്ലാത്ത ഭാഗവും അന്വേഷിച്ചു ഇന്നും പാതിരാക്കിരുന്നു കുരുകാരുണ്ട്  ....... ഇന്നും തീരാത്ത കുറുകല്‍..............


പാതി പ്രാകികൊണ്ടാണ് മാമന്റെ മോള് പ്രസവിച്ചപ്പോം ആസ്പത്രിയില്‍ രാത്രിപേടിക്ക്‌  നിന്നത്.  പറയ്യാതെ വയ്യ ഈ സ്ട്രെക്ച്ചര്‍ എന്നൊക്കെ പറയണത് ഈ ശവങ്ങള്കെ പറ്റൊള്ളുട്ടോ എങ്ങനെ ഇവിടെ kഒറങ്ങാന്‍ പറ്റും . എല്ലാം സഹിക്കാം നാട്ടിലുള്ള കൊതുനേം കൊത്താളിനേം ഒക്കെ കൊല്ലാന്‍ പറയണ  ആസ്പത്രിക്കാരുടെ മുന്നില്‍ ജീവിക്കാന്‍   പോട്ടെ ലോകത്തെ സകലമാന ഹലാക്കിലെ കൊതും അവടെണ്ട്.  രാജയും കനി മോളുമൊക്കെ ജയിലില്‍ കിടന്നതോണ്ട് രാജ്യത്തെഞമ്മളെ  പോലത്തെ പോയത്തക്കാരുക്ക് കിട്ടിയ  ഇന്റര്‍  നെറ്റ്  സംവിധാനം കൊണ്ട് വല്ല മുല്ലപ്പൂവു വിപ്ലവവും ഇവടെ പറ്റുമോ ന്നു  നോക്കാന്‍ വേണ്ടി ഫെസ്ബൂകില്‍ കയറി നേരം ഉന്തിത്തള്ളി നീക്കി  അന്നേരം മുതല്‍ മാമന്റെ മോളെ കുട്ടി കരച്ചിലിന്റുള്ളിലെ സംഗതി ശരിയായില്ലാന്നും പറഞ്ഞു കരച്ചില് പ്രാക്ടീസ് ചെയ്യുന്നുണ്ട്  ഇതൊന്നു നിര്‍ത്താന്‍ വേണ്ടി രണ്ടു വട്ടം വരാന്തന്റെ അങ്ങേ തലക്കലെ മാലാഖമാരെ ഉമ്മയും അമ്മായിയും കൂടി അവരുടെ  ബൂത്തില്‍ ചെന്ന് കണ്ടപ്പോഴും ആ  മാലാഖ തല ചെരിച്ചു പിടിച്ചു വെള്ള അംഗ വസ്ത്രവും പ്രഷര്‍ നോക്കുന്ന ആ മഹത്തായ അംശ വടിയും അവിടെ മേശപ്പുറത്തു വിശ്രമിക്കാന്‍ വിട്ടിട്ടു ചെവിയൂട് ചേര്‍ത്ത് വെച്ച  മൊബൈലിലൂടെ കുശു കുശുക്കുകയല്ലാതെ ഒന്ന് എഴുന്നേറ്റു കൂടിയില്ല.
ഞാന്‍ ഇത്തിരി ചൂടില്‍ ചെന്നത് കൊണ്ടാവണം എന്റെ കൂടെ ഇങ്ങു പോന്നു. ഉമ്മക്കും അമ്മായിക്കും നേടാന്‍ ‍ പറ്റാത്തത് നേടിയവന്‍ എന്നാ അഹങ്കാരത്തില്‍  ഞാന്‍ നെഞ്ച് വിരിച്ചു നടന്നു ............. കുട്ടിയെ പിടിച്ചവള്‍ നാലഞ്ചടി അടിച്ചു ഞമ്മളെ അനന്തരവനല്ലേ  ‍സാധകം  നിര്‍ത്തുന്നില്ല  മാത്രവുമല്ല ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയും ചെയ്തു . ഇത് വരെ കുറുകി ചുവന്ന അവളുടെ മോന്തംമാലെ ചോപ്പോക്കെ അങ്ങട്ട് പോയി കൊറച്ചു കഴിഞ്ഞു  മുടി നരച്ച സിസ്റെരും വല്യുമ്മയും കൂടിയാണ് ഏറെ നേരത്തെ തട്ടലുകള്‍കും മുട്ടലുകള്‍കുമിടയില്‍  "സാധകം " നിര്‍ത്തിച്ചത് . കുറച്ചു നേരം 
കഴിഞ്ഞപ്പോള്‍ മുഖത്ത് ഒരു വലിഞ്ഞ ചിരിയുമായി ആ  മാലാഖ എന്റടുത് വന്നു . പറഞ്ഞു വരുമ്പോ അങ്ങനെയാണല്ലോ അവള്‍ക് എന്നെ പതിനാറു കൊല്ലം മുന്നേ പരിചയം. വര്‍ത്താനം പിടിക്കാഞ്ഞിട്ടാവണം ഉമ്മ ഒരു "റ" ഇട്ടു  അവള്‍ എന്നെ കൂടുതല്‍ പരിചയം പുതുക്കാനായി ബൂത്തിലേക്ക് ക്ഷണിച്ചു .......  എന്ന് പറഞ്ഞു അവള്‍ തിരിയുന്ന ആ നിമിഷത്തില്‍ അനന്തരവന്‍ ചെക്കന്‍ സാധകം പുനരാരംഭിച്ചു  . അവള്‍ എന്റെ നേരെ നോക്കി ഒരു ചീഞ്ഞ ചിരി പാസ്‌ ആക്കി ....... ഒരു തല്‍കാല സമാധാനത്തിന്നു ചെക്കന്റെ വായില്ക് പെങ്ങള് മുല തിരുകി അവന്റെ വായടപ്പിച്ചു . മാലാഖ ഉമ്മയുടെ തീക്ഷ്ണമായ നോട്ടത്തിന്റെ ചൂടേറ്റു ബൂത്തിലേക്ക് എടുത്തെറിയപ്പെട്ടു ....... കുറച്ചു സമയങ്ങള്‍ക് ശേഷം ബൂതിന്നു പിന്നിലെ ഗോവണി വഴി മറ്റൊരു മാലാഖ വിയര്‍ത്തു കുളിച് ജോലിയില്‍   പ്രവേശിച്ചു. പിന്നില്‍ വന്ന ആരോടോ പോ പോ എന്നും പറയുന്ന കേട്ട് ആരാന്നു ചോദിച്ചപ്പോ അതൊരു ചാവാലി പട്ടിയാണെന്ന് പറഞ്ഞു . ലുങ്കിയുടുത്ത ഒരു വാലില്ലാത്ത ഇരു കാലി നായ  താഴെ മതിലിന്നിടയിലൂടെ നൂണ്ടു പോകുന്നുണ്ട്. കുഞ്ഞു വീണ്ടും ഒരു വട്ടം കൂടി സാധകം ചെയ്തു അല്പം ഉച്ചസ്ഥായിയില്‍ തന്നെ ....... ലേശം പേടിച്ചത് കൊന്ണ്ട് വീണ്ടും ബൂത്ത്‌ ലകഷ്യമാക്കി ഞാന്‍ നടന്നു ..... ബൂതിനകത്ത് അപ്പോഴും അടക്കിയ ചിരികളും കുശു കുശുപ്പുകളും കേള്‍കുന്നുണ്ട്.. പാടില്ലായിരുന്നു എന്നാ ഭാവത്തില്‍ തോറ്റ ജേതാവിനെപോലെ ഞാന്‍ തിരിച്ചു നടന്നു....... മാലാഖമാര്‍ ഉറങ്ങാറില്ല 
അവര്‍ കുരുകുകയാണ്.....  അവരുടെ ഭക്തരെ രാത്രി വൈകിയും അവരുടെ ജോലിയുമായി 

ബന്ധപ്പെട്ട  ജീവശാസ്ത്ര നാമങ്ങളുടെ  സമാഹരത്താല്‍ ധന്യമാക്കുന്നു, ജീവന്റെ പുതിയ തുടിപ്പുകളുണ്ടാകുന്ന വഴികളെ കുറിച്ച ആലോചിച് ചിരിക്കുകയും മുഖം ചുമപ്പിക്കുകയും ചെയ്യുന്നു.  ഇപ്പോള്‍ നേരത്തെ വന്ന മാലാഖ  ഗ്ലൂക്കോസ്  കുപ്പികള്‍കിടയില്‍ അകലെ എങ്ങോ നിന്നും തന്റെ ഫോണിലേക്ക് വിളിച്ച ഭക്തനെ തന്റെ നാദ മാധുരിയാല്‍ അനുഗ്രഹിക്കുന്നു എനിക്ക് അവളെ ശല്യപ്പെടുത്തണം എന്നില്ലായിരുന്നു .. സംസാരത്തിന്നിടക്ക് അവള്‍  എന്നെ ഒരു നോട്ടം കൊണ്ടും മറ്റും അനുഗ്രഹിച്ചതിനാല്‍ എന്റെ കാലുകള്‍ വല്യുമ്മയുടെ കട്ടിലിന്നു നേരെ പോകുമ്പോള്‍ ഉമ്മയോടായി പറഞ്ഞു;  അവര്‍ ചെറിയ പിള്ളാരല്ലേ ... നമുക്കാ നരച്ച നഴ്സിനെ വിളിക്കാം  അവരാകുമ്പോള്‍ ഇത്തിരി പരിച്ചയമുണ്ടാകില്ലേ .. നാലിന്നു പൊടുന്നനെ ഒരു കൊതു നിദ്രാഭംഘം വരുത്തിയപ്പോഴും കൊതുകിന്റെ മൂളിപ്പാട്ട് പോലെ ആ കുശു കുശുപ്പു എന്റെ കാതിലെത്തുന്നുണ്ടായിരുന്നു ............. മാലാഖമാര്‍ക് ഉറക്കമില്ലല്ലോ  അവള്‍ അപ്പോഴും     മറ്റൊരു ആരാധകന്റെമൊബൈല്‍ ലേക്ക് വിളിച്ചു കുറുകുന്നു ണ്ടായിരുന്നു... 


       so pleas dont disturb them........





(ഇതിന്നര്‍ഥം എല്ലാ നഴ്സുമാരും ഇങ്ങനെയാണെന്നല്ല നന്നായി ജോലി ചെയ്യുന്നവര്‍ ഇന്നുമുണ്ട്  അവരെ സല്യൂട്ട് ചെയ്യാം )



ഇതും ജൈസുന്റെ ഒരു തമാശ

Thursday, December 8, 2011

രൂപാന്തരം


അവളെ അറിയാമോ ?????
 
അവളെന്ന് പറഞ്ഞാല്‍  എങ്ങനെ അറിയാന അല്ലെ                                       
നമ്മള്‍  അങ്ങനെ  എത്ര അവളുമാരെ കാണുന്നു ദിനം

 അന്ന് ആ............ സമയം 

അവള്‍....... അരികിലൂടെ നടന്നകലുമ്പോള്‍ ആ വായു പോലും
കളഭം മണക്കുമായിരുന്നു..........
ബസിലെ  അവളുടെ സീറ്റിന്നു  പുറകില്‍
ദിവസവും വന്നിരിക്കുമ്പോള്‍ എന്‍റെ മുഖത്തേക്ക്
കാറ്റ് കൊണ്ടെത്തിച്ച ആ മുടിയിഴകള്‍
എന്‍റെ ഉള്ളില്‍ മോഹത്തിന്റെ  ഒരല കടല്‍ നിറച്ചിരുന്നു
ആ കാര്‍കൂന്തലുകള്‍ ആയിരിക്കണം
വിരസമായ ഓഫീസ് പകലുകളില്‍
എന്നെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചത്
ആ കാര്കൂന്തലുകളില്‍ ഞാന്‍ എനിക്കായൊരു
വാനപ്രസ്ഥം പ്രതീക്ഷിച്ചിരുന്നു
എന്‍റെ സ്വപ്നങ്ങളില്‍ ആ മനോഹര കേശ ഭാരം
പ്രണയവും മോഹവും നിറച്ചിരുന്നു
ഞാന്‍ എന്റെ പ്രണയം അവള്‍ക് മുന്നില്‍
സമര്‍പിച്ചു കാത്തിരുന്നു '
പ്രതീക്ഷിച്ചത് പോലെ  അവള്‍
എന്‍റെ പ്രണയം സ്വീകരിച്ചത് 
ഞാന്‍ ഉള്പുലകത്തോടെ തിരിച്ചറിഞ്ഞു
പ്രണയ ചാപല്യങ്ങളുടെ ആ നാളുകളില്‍
എന്നെ മോഹിപ്പിച്ച ആ കാര്‍ കൂന്തലുകള്‍
ഞാന്‍ വകഞ്ഞു  മാറ്റി അവളുടെ 
നഗ്നമായ കഴുത്തില്‍ ഉമ്മ വെക്കുമ്പോള്‍
അവളില്‍ വികാരത്തിന്‍റെ വേലിയേറ്റം
ഞാന്‍ കണ്ടിരുന്നു
പതിവില്ലാതെ  ഒരു ദിവസം
അവളുടെ  ഫ്ലാറ്റിലെ ഒരു പുതപ്പിന് കീഴില്‍
അവള്‍ അവളുടെ നെറ്റിയിലെ                                                                            
രക്തചന്ദനക്കുറി എന്‍റെ മുഖത്ത് തേച്ച
ആ സായാഹ്നത്തില്‍ ആരോ അത് വഴി കടന്നപ്പോള്‍
ആ കാര്കൂന്തലുകള്‍ എനിക്കൊളിക്കാന്‍
ഒരു ഒളിയിടവുമായി.                                                                          
ഇന്നലെ.............

Friday, November 18, 2011

ചില പ്രസവ വിശേഷങ്ങള്‍

ഐശ്വര്യാ റായ് ബച്ചന്റെ പ്രസവം മാധ്യമങ്ങളും വാതുവെപ്പുകാരും കൂടി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍ ഒരുവേള ബിഗ്‌ ബി യെകാളും ഈയൊരു കാര്യത്തില്‍ ഉത്കണ്ടാപ്പെട്ടു .ഒരുവേള ഇന്ത്യന്‍ നവ മാധ്യമ സംസ്കാരത്തിനു കൂച്ചുവിലങ്ങിടാന്‍ സാക്ഷാല്‍ ബിഗ്‌ ബിക്ക് കേന്ദ്ര സര്‍കാരിനെ  ആശ്രയിക്കേണ്ടി വന്നു എന്നത് ഏറെ ഖേദകരം തന്നെ.  ബച്ചന്‍ കുടുംബത്തിന്നു മാധ്യമങ്ങളുടെ ഈ കടന്നുകയറ്റം അവരുടെ സ്വകാര്യതയെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു  . നവ മാധ്യമ സംസ്കാരത്തിന്റെ മലീമസമായ ഇടപെടലുകളാല്‍ തനത് ഇന്ത്യന്‍ മാധ്യമ സംസ്കാരത്തെ ആകമാനം അപമാനിക്കുന്ന തരത്തില്ആണ് ഒബി വാനുകള്‍ ആ സപ്ത നക്ഷത്ര ആശുപത്രിക്ക് ന്മുന്നില്‍ നിലയുരപ്പിച്ചതെന്നു നമുക്ക് നിസ്സംശയം പറയാം .എന്തും ഏതും തന്റെ ക്യാമറക്കുള്ളിലക്കാനുള്ള ‍വ്യഗ്രതയഇലോടുകയാണ് നവ മാധ്യമ സംസ്കാരത്തിന്റെ വക്താക്കളായി നടിക്കുന്നവര്‍ . യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ക്ക് പത്തിന   നിര്‍ദേശങ്ങള്‍ നല്‍കുക വഴി  അനാവൃതമായിരിക്കുന്നത്  നവ ന്മാധ്യമ സംസ്കാരത്തിന്റെ കപട സദാചാരത്തിന്റെ പോയ്‌  മുഖമാണ് .                              ഐശ്വര്യ  റായി ബച്ചന്‍  പ്രസവിക്കുന്നത് ഇത്ര വലിയ വാര്‍ത്തയാക്കാന്‍ എന്തിരിക്കുന്നു ഐശ്വര്യാ എന്താ മനുഷ്യ സ്ത്രീ അല്ലായിരുന്നോ .. ???
 ജീവിതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഈ ഒബി വാനുകള്‍ ചീരിപ്പായുന്നത് വാര്‍ത്തകളുടെ അകം തേടിയാണെന്ന് പറയുന്നുവെങ്കിലും അത് എത്രത്തോളം പൌരന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുവെന്ന് ഈ നവ മാധ്യമങ്ങള്‍ എന്ന് സ്വയം 
പേരിട്ടു വിളിക്കുന്നുവര്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ?? ഓരോ  EXCLUUSIVE നു     വേണ്ടിയുമുള്ള  ഓട്ടത്തില്‍ ഇവരോപ്പിക്കുന്ന അബദ്ദങ്ങള്‍  ഒരു പുസ്തകമാക്കിയാല്‍ ഒരുപക്ഷെ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളുടെയും വ്യക്തിഹത്യകളുടെയും നേര്‍ചിത്രമാകുമത്. 
ലൈവ് സ്റ്റോറികള്‍  തേടിയുള്ള മരണ പാച്ചിലുകള്‍ ആവാം  ഐശ്വര്യായുടെ പ്രസവം തേടിയുള്ള നെട്ടോട്ടത്തിന്നു കാരണം,..........
 സുഹൃത്തുക്കളേ   ഐശ്വര്യയുടെ പ്രസവത്തെക്കാള്‍ വല്യ  വാര്‍ത്താ മൂല്യം ഉള്ളതയിരുന്നില്ലേ  ലോക ജനസംഖ്യ  എഴുന്നൂറ്  കോടി  പൂര്‍ത്തിയാക്കി പിറന്നു വീണ ഉത്തര പ്രദേശിലെ ആ പാവം പെണ്‍കുട്ടിയുടെ ജനനം ??? അന്നൊന്നും ഇത്ര മാത്രം ഒബി വാനുകള്‍ ചീറി പാഞ്ഞില്ല ? ആരും ആ വഴി തിരിഞ്ഞു നോക്കിയത് കൂടിയില്ല ?? പ്രസവം സാധാരണമാണ് ഇതിനു മുമ്പും സിനിമാ നടിമാര് പ്രസവിചിട്ടുണ്ടല്ലോ  ............. മച്ചൂ ,,,  നമിച്ചിരിക്കുന്നു നിങ്ങളുടേ ഈ  നവ മാധ്യമ സംസ്കാരത്തെ 
                   








ചോദ്യ ശരങ്ങളുതിര്‍ത്തു കൊണ്ട് 
ആകാംക്ഷ കുതുകിയ്യായ
  ഒരു പാവം ബ്ലോഗ്ഗര്‍  

Thursday, November 17, 2011

നെല്ലിക്ക


റോഡരുകിലെ പെട്ടിക്കടയില്‍ അയാള്‍ എന്തോ ധ്രിതിപ്പെട്ടു നിരക്കുന്നുണ്ട്
ഇന്നയാള്‍ മുന്നില്‍ കൂട്ടി വെച്ച സ്വപ്നങ്ങളുടെ കൂമ്പാരത്തിന്നു നെല്ലിക്ക എന്ന് പേര് വിളിച്ചു
അയാളുടെ മകളുടെയും ഭാര്യയുടെയും പഷിയടക്കാനുള്ള വഴിയെയും അയാള്‍ ആ പേരിട്ടു തന്നെ വിളിച്ചു
റോഡരുകില്‍ കാല് പിണച്ചിരുന്ന കട്ടി കണ്ണട വെച്ചയല്ക് അത് പക്ഷെ മറ്റൊന്നായിരുന്നു
ആ കൂമ്പാരം അയാളെ സുഖകരമായ ഒരു പഴയ രുചിയിലേക്ക് വഴി നടത്തി  
പോയ കാലത്തിലെ കവിക്ക് ഒന്നുലത്താന്‍ തോന്നിയ ആ പഴയ കാലത്തേക്ക്...........
അന്നയാള്‍ തന്റെ തുണിയുടെ കോന്തല നിറയെ നെല്ലിക്ക കെട്ടി വെച്ചിരുന്നത്രേ   
ആ കൊന്തലയിലെ നെല്ലിക്ക മറ്റൊരു പെണ്‍കുട്ടിക്ക് പ്രണയമധുരം ‌ നല്കിയിരുന്നുവത്രേ ............
ജീന്‍സിലും ടി ശിര്ടിലും ഒതുങ്ങാത്ത സ്ത്രീത്വവും പേറിവന്ന ഇന്നത്തെ പെണ്‍കുട്ടി ആ നെല്ലിക്കകള്‍ വാങ്ങി കോണ്ട്പോയത് പക്ഷെ.......................
മറ്റെന്തിനോ ആയിരുന്നു
മുതുക്കന്റെ നെല്ലിക്ക ആദ്യം കൈക്കുമെന്നതിനാല്‍ അവള്‍ മരിയ കാലത്തിന്റെ പെണ്‍കുട്ടി
അവയെടുത്ത് ഉപ്പിലിട്ടു.......................
അസെടിക് ആസിഡ് എന്ന് വിളിപ്പെരുന്നു സുരക നെല്ലിക്കയുടെ പ്രണയം അത്രയും
കരിച്ചു കളഞ്ഹു എരുവിന്റെ പുതിയ രുചി നല്‍കി 
പുതിയ കാലത്തിന്റെ പുതിയ പ്രണയങ്ങളുടെ രുചി
സുര്കായും ഉപ്പും മുളകും ചേര്‍ന്ന ആ പഴയ ലായനിയിലേക്ക് പുതിയ നെല്ലിക്കകള്‍ ഇട്ടു കൊണ്ടിരുന്നു...................................