Saturday, December 31, 2011

അമ്മച്ചിയുടെ ഇമ്മിണി ബല്യ ബെളവുകള്‍

അവരുടെ സൗഹൃദം അത്രയ്ക്ക് കീര്‍ത്തിപ്പെട്ടതായിരുന്നു, എന്തിന്നേറെ എന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പോലും പൊട്ടിപ്പോയ ആ ചങ്ങാത്തത്തെ ഓര്‍ത്ത്‌ വ്യാകുലപ്പെട്ടു മൂക്ക് ചീറ്റി കവിള്‍ ചുവപ്പിച്ചു..എന്റെ വീടിന്റെ ഉമ്മറത്തെ  അവരുടെ പരദൂഷണ സദസ്സുകളില്‍ ഇന്നും ഇന്നലെയും ഈ സൌഹൃദം ചര്‍ച്ചക്ക് വന്നു . അപ്പുറത്തെ വീട്ടിലെ താത്ത പറഞ്ഞത് കുറച്ചു രസകരായി തോന്നി ; ഇന്നാലും ന്റെബലെ  ഓല് എത്ര നല്ല ചങ്ങായിചികള്‍ഏന്   അവുസാനം ഇങ്ങനെ തെറ്റിപ്പിരിയുന്നു ഞമ്മളൊക്കെ സ്വപ്നത്തില്‍ പോലുംവിചാരിച്ചിട്ടിലീന് 
.. പല വിധ സ്ത്രീ ശബ്ദങ്ങള്‍ പാതിയുറക്കത്തില്‍ ഞാന്‍ കേട്ടിരുന്നു പൊതുവേ ഫെമിനിസ്ടായ ഞമ്മളെ ഉമ്മയുടെ ആശങ്കകള്‍ പോലുംഞമ്മക്ക് നല്ല രസമായി തോന്നി ... എങ്കിലും ഈ സൌഹൃദം പൊട്ടിപ്പോളിഞ്ഞതിന്നു   കാരണം എന്തായിരിക്കും ??



 അങ്ങനെ അവസാനം അവരും പിരിഞ്ഞു .. പറഞ്ഞു വന്നത് മറ്റാരെയും കുറിച്ചല്ല തമിഴക  മക്കളുടെ  അമ്മയും ,പുരൈട്ചി തലൈവിയും മറ്റു കച്ചി അരസിയല്കാര്കെല്യെല്ലാം പേര് കേട്ടാലെ സുമ്മാ അതറുന്ന  സിംഹി കുമാരി ജെ ജയലളിതാവും നമ്മളെ സെല്‍വനും 
ടീമുമൊക്കെ സിന്നമ്മാന്നും അല്ലെങ്കില്‍ ചിന്നാമ്മാന്നും വിളിക്കുന്ന (നിഴല്‍ ഓഫ് ജയലളിത )  ശശികലയും പത്തു മുപ്പതു വര്‍ഷക്കാലത്തെ സൌഹ്രദത്തിന്നു ഇതാ തിരശീലയിട്ടിരിക്കുന്നു ,. തമിഴകത്ത് ഇപ്പൊ തിരക്കിട്ട ചര്‍ച്ച നടക്കുകയാ .. ചിന്നമ്മ അമ്മയെ വിട്ടു വന്ന സ്ഥിതിക്ക് ഡി. എം കെ യിലെങ്ങാനും ചേര്‍ന്ന് കളഞ്ഞു  നമ്മളെയൊക്കെ അത്ഭുതപ്പെടുതുമോ അതോ പണ്ട് തെറ്റിപ്പിരിഞ്ഞു പിന്നേം അടിഞ്ഞു ചെന്ന പോലെ വീണ്ടും അങ്ങോട്ട്‌ തന്നെ പോകുമോ  ?? 

അന്തക്കാലത്ത് ......


 രണ്ടാളും ഇതാ ഇത് പോലെയായിരുന്നു  എന്തൊരു സ്നേഹം , അല്ലെങ്കിലും ജയലളിത അങ്ങിനെയാണ് സ്നേഹം വാരി വാരി കൊടുക്കും  സ്നേഹത്തിന്റെ കൂടെ ചിന്നമ്മ  ഞമ്മളെ  പൊരേല്‍ ഒക്കെ അമ്മമാര് അച്ഛന്റെ പോക്കറ്റ്‌ ലെ പൈസ എടുത്തു തരുന്ന പോലെ കുറച്ചു മക്കള്‍ക് ചിലതൊക്കെ കൊടുത്തത് കൊണ്ടാണ് അവരെ  അങ്ങോട്ട്‌  പുരത്താക്കിയതെന്നാണ് ജയ പറയുന്നതെങ്കിലും  അത് പൂര്‍ണമായും തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഞമ്മലെക്കൊണ്ടാവൂല്ല ...
സംഗതി ജയലളിതാനെ ഞമ്മക്കും പെരുത്തിഷ്ടാണ്‌ കാരണമുണ്ട് മൂപ്പത്തിയാര് മറ്റൊരു സംസ്ഥാനത്ത് നിന്നും വന്നു തമിഴക മക്കളുടെ അമ്മയായ രാഷ്ട്രീയ ചാണക്യയാണ്,മാംസപ്രദര്‍ശനം കൊണ്ട് മാത്രം ഓര്മിക്കപ്പെടുമായിരുന്ന ഒരു മാദക നടിയില്‍ നിന്നും അവര്‍ നടന്നു തീര്‍ത്ത ദൂരം ഏതൊരാളെയും പോലെ എന്നെയും ആകര്‍ഷിച്ചിട്ടുണ്ട്  . ഒരു ആണ്‍തുണ ഇല്ലാതിരുന്നിട്ട്  കൂടി അവര്‍ പ്രതിസന്ധികളെ കൂസാതെ നടന്നു പോകുന്നത് 
തെല്ലോരാരാധനയോടെയാണ് ഞാന്‍ നോക്കി നിന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ നിസ്സംശയം പറയാം അമ്മ അങ്ങനെ ചിന്നമ്മയെ വെറുതെ പുറത്താക്കില്ല അല്ലെ.. 


 മുല്ലപ്പെരിയാര്‍ ....

                               അത് തന്നെ പ്രശ്നം. ആകെ കലുഷിതമായ അന്തരീക്ഷം കേരളത്തില്‍ ബിജിമോള്‍ എം എല്‍ എ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ,ഇവിടെ ആണെങ്കിലോ വൈകോ ചേട്ടന്റെ വക അട്ടഹാസങ്ങള്‍, ചിദംബരം  അണ്ണന്റെ വക അതി മഹത്തായ വര്‍ത്താനങ്ങള്‍ ഹോ അതിന്റെടക്ക് ഈ കേരള എംപി മാരും മുഖ്യനും കൂടി എന്നും മിണ്ടാതിരിക്കുന്ന ഡല്‍ഹിയിലെ" പ്രധാനനെ" കൊണ്ട് "മസാലഹത് " ആക്കാനുള്ള  പ്രയത്നങ്ങളും ,ഹോ! പ്രാന്ത് പിടിക്കാന്‍ വേറെ എവിടെയെങ്കിലും പോണോ? 
 കോട്ടയിലിരുന്നു   ഭരിച്ചാല്‍ പ്രാന്ത് കൂടുമെന്ന്  കണ്ടതോണ്ടാണ് ഊട്ടിയില്‍ വിശ്രമിക്കാന്‍ പോയത്.
ഇന്നാലും ഈ പത്രക്കാര് വിടണ്ടേ .. ഇതെങ്ങനെ ഒതുക്കും എന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ്
 ആ ഐഡിയ തലയില്‍ നൂറ്റി പത്തു വോള്ടില്‍ മിന്നിയത്. പണ്ടേ വാര്ത്തകളുണ്ടാക്കുന്നതില്‍ അസാമാന്യ മികവാണല്ലോ പിന്നെ താമസിച്ചില്ല ..
ശഷികലയോട് മൊഴിഞ്ഞു ;  അമ്പ തോഴി ഉന്നെ നാന്‍ "മഹറോന്‍"ചൊല്ലി ഇതാ പോഎസ് ഗാര്ടെനില്‍ നിന്നും പുറത്താക്കിയിരിക്കുന്നു .. ഹോ മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ   അതിന്നു പിന്നാലെ ഓടി .. അമ്മച്ചി യുടെ കല്ലിച്ച "മോറു"  പത്രികൈകാരര്കള്‍  ഒപ്പി . 
മുദ്രാവാക്യ തൊഴിലാളികള്‍ "അമ്മ വാഴുകൈ "   എന്ന് തൊണ്ട പൊട്ടിച്ചു ,. അമ്മച്ചി മാത്രം ഊട്ടിയിലെ പൊരേല്‍ ജയ ടി. വിയിലെ ജാക്ക് പോട്ട് കണ്ടു ആനന്ദം  കൊണ്ട് അങ്ങനെ 
ഇരുന്നു സ്വന്തം ബുദ്ധിയില്‍ രോമാഞ്ചിയായി ... പക്ഷെ അമ്മചീ ഇങ്ങളുക്ക്  തെറ്റിപ്പോയി ... ഇതൊക്കെ ചെയ്യുന്നെന്റെ മുന്‍പ് കേരലാവിളിരിക്കിര പസങ്കകളോട് ചോദിക്കണ്ടേ ... ഇതൊക്കെ ബല്യ ബെളവാണെന്ന്   കരുതരുത് കാരണം ഈ ഉടായിപ്പ് ഞമ്മലടുത്തു വേണ്ടാ ...  അതോണ്ട് ആ പരിപ്പ് ഈ കലത്തില്  വേവൂല്ല ... നമ്മ പസങ്ക എല്ലാം നല്ല തെരിഞ്ചു പോച്ച് ... ,ഇതൊക്കെ ഇവിടെ സ്ഥിരം ചീറ്റി പോകുന്ന കുച്ചി പ്പടക്കമല്ലേ ... മൂപ്പത്തിയാര് സിംപ്ലായിട്ടു ഒന്ന് പ്ലേറ്റ് മാറ്റാന്‍ നോക്കിയതാണ് ആഹ ഇത് താന്‍ നമ്മ അമ്മ പുസ്തി .....  ഈ  അല്ലറ ചില്ലറ  കിടു പിടു മരുന്നൊക്കെ മക്കള്ടെ അടുത്ത് മാത്രേ ചെലവാകൂ  തായേ ........അങ്കെ അങ്കെ അങ്കെ ഇങ്കെ അത് ചിലവാക മാട്ടയി........,




വാല്‍കഷ്ണം ; കുറച്ചു കാലം പോഎസ് ഗാര്ടെനിലെ മേത്തം മേല്‍ കിടന്നില്ലെങ്കിലും ഉറക്കം വരുമോ എന്നറിയണമല്ലോ ;ശശികല 



 ഇത് തമാശ മാത്രമല്ല ജൈസുന്റെ ഒരു കണ്ടെത്തലും കൂടിയാ      

1 comment: