Thursday, December 8, 2011

രൂപാന്തരം


അവളെ അറിയാമോ ?????
 
അവളെന്ന് പറഞ്ഞാല്‍  എങ്ങനെ അറിയാന അല്ലെ                                       
നമ്മള്‍  അങ്ങനെ  എത്ര അവളുമാരെ കാണുന്നു ദിനം

 അന്ന് ആ............ സമയം 

അവള്‍....... അരികിലൂടെ നടന്നകലുമ്പോള്‍ ആ വായു പോലും
കളഭം മണക്കുമായിരുന്നു..........
ബസിലെ  അവളുടെ സീറ്റിന്നു  പുറകില്‍
ദിവസവും വന്നിരിക്കുമ്പോള്‍ എന്‍റെ മുഖത്തേക്ക്
കാറ്റ് കൊണ്ടെത്തിച്ച ആ മുടിയിഴകള്‍
എന്‍റെ ഉള്ളില്‍ മോഹത്തിന്റെ  ഒരല കടല്‍ നിറച്ചിരുന്നു
ആ കാര്‍കൂന്തലുകള്‍ ആയിരിക്കണം
വിരസമായ ഓഫീസ് പകലുകളില്‍
എന്നെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചത്
ആ കാര്കൂന്തലുകളില്‍ ഞാന്‍ എനിക്കായൊരു
വാനപ്രസ്ഥം പ്രതീക്ഷിച്ചിരുന്നു
എന്‍റെ സ്വപ്നങ്ങളില്‍ ആ മനോഹര കേശ ഭാരം
പ്രണയവും മോഹവും നിറച്ചിരുന്നു
ഞാന്‍ എന്റെ പ്രണയം അവള്‍ക് മുന്നില്‍
സമര്‍പിച്ചു കാത്തിരുന്നു '
പ്രതീക്ഷിച്ചത് പോലെ  അവള്‍
എന്‍റെ പ്രണയം സ്വീകരിച്ചത് 
ഞാന്‍ ഉള്പുലകത്തോടെ തിരിച്ചറിഞ്ഞു
പ്രണയ ചാപല്യങ്ങളുടെ ആ നാളുകളില്‍
എന്നെ മോഹിപ്പിച്ച ആ കാര്‍ കൂന്തലുകള്‍
ഞാന്‍ വകഞ്ഞു  മാറ്റി അവളുടെ 
നഗ്നമായ കഴുത്തില്‍ ഉമ്മ വെക്കുമ്പോള്‍
അവളില്‍ വികാരത്തിന്‍റെ വേലിയേറ്റം
ഞാന്‍ കണ്ടിരുന്നു
പതിവില്ലാതെ  ഒരു ദിവസം
അവളുടെ  ഫ്ലാറ്റിലെ ഒരു പുതപ്പിന് കീഴില്‍
അവള്‍ അവളുടെ നെറ്റിയിലെ                                                                            
രക്തചന്ദനക്കുറി എന്‍റെ മുഖത്ത് തേച്ച
ആ സായാഹ്നത്തില്‍ ആരോ അത് വഴി കടന്നപ്പോള്‍
ആ കാര്കൂന്തലുകള്‍ എനിക്കൊളിക്കാന്‍
ഒരു ഒളിയിടവുമായി.                                                                          
ഇന്നലെ.............

 എന്‍റെ വീട്ടില്‍ 
എന്‍റെ കട്ടിലിലില്‍ എന്നോടൊപ്പം
അവള്‍ മുടിയിഴകള്‍ക്ക് നടുവില്‍
ഞാന്‍ തേച്ചു കൊടുത്ത സിന്ദൂരം
എന്‍റെ മുഖത്ത് തേച്ച ആ രാത്രിയില്‍
രതിയുടെ ഉച്ചസ്ഥായിയിലൂടെ ഞങ്ങള്‍
പറന്നു പൊങ്ങി തിരിച്ചു വന്നപ്പോള്‍
ആ കാര്കൂന്തലുകള്‍ മുഖതതാകമാനം പടര്‍ന്നപ്പോള്‍
പുത്തന്‍ രതിയുടെ ആവേശം ആ മുടിയിഴകളില്‍ ഞാന്‍ കണ്ടു.
ഇന്ന് ഈ നിമിഷം..........  
 എന്‍റെ വീട്ടില്‍
പാത്രങ്ങള്‍ പറവകള്‍ ആകാന്‍ ശ്രമിച്ചു പരാചയപ്പെട്ട
കറികള്‍ ചുവരിന്നലങ്കാരമായ
ആ നശിച്ച രാത്രിയില്‍ ആ കാര്കൂന്തലുകള്‍
എന്‍റെ ചോറ്റു പാത്രത്തിലെ വെറുക്കപ്പെട്ട      
 "മൈര്" ആയി രൂപാന്തരം പ്രാപിച്ചിരുന്നു..............  
   
"ജൈസുന്‍റെ ഒരു തമാശ"

2 comments: