Saturday, June 16, 2012

മെഹ്ദി ഹസ്സന്‍ ശരീരം വെടിഞ്ഞു ........



മെഹ്ദി ഹസ്സന്‍ ആ പേരിലുണ്ട് സംഗീതം ലോകമെങ്ങും അതിശയിച്ചു നിന്നിട്ടുണ്ട് ആ മനോഹരമായ നാദ ധാരക്ക് മുന്നില്‍ അനേകായിരങ്ങള്‍ ആ മുഖത്തേക്ക് സംശയത്തോട്‌ നോക്കി നിന്നിട്ടുണ്ട് കര്കഷമെന്നു തോന്നിക്കുന്ന ഈ മുഖത്തിന്റെ ഉടമയില്‍ നിന്നും തന്നെയോ ഇത്ര മനോഹരമായ ഗസലുകള്‍ ഉത്ഭവിക്കുന്നത് എന്ന് .. മെഹ്ദി ഹസ്സന്‍ ജനലക്ഷങ്ങള്‍ കെന്ന പോലെ എനിക്കും എന്റെ വേദനകളുടെ ലഹരിയാണ് ഉണ്നിഎട്ടന്‍ ചില്ല് ചഷകങ്ങളില്‍ പകരുന്ന കറുത്ത നിറമുള്ള വേദന സംഹാരിയെക്കാള്‍ വലിയ മനോഹരമായ ലഹരി .... എന്റെ ആത്മാവിന്റെ അന്തര ആഴങ്ങളിലേക്കിറങ്ങി ചെന്ന് എന്നെഎന്റെ വേദനയെ സുഖപ്പെടുത്തുന്ന പൈസ വേണ്ടാത്ത ആര്‍ത്തിയോടെ എന്റെ പോക്കെട്ടിന്റെ കനം നോക്കാത്ത മഹാനായ ഭിഷഗ്വരന്‍ ഉസ്താദ് മെഹ്ദി ഹസ്സന്‍ .ഞാന്‍ വേദനിക്കുമ്പോള്‍ എന്നെ സമാശ്വസിപ്പിക്കാന്‍ എന്റെ എക്സ് ത്രീ മൊബൈലിലെ ഇയര്‍ ഫോണില്‍ എന്റെ നിര്ധേഷതിന്നായി ആ കുഞ്ഞു കുഴലിന്റെ അങ്ങേ തലക്കല്‍ ക്ഷമയോടെ കാത്തിരിക്കുന്ന ഉസ്താദ് .. ആ കുഞ്ഞു കുഴലിലൂടെ ഞാന്‍ ആ മഹാപ്രവാഹത്തെ എന്നിലേക്ക്‌ ആവാഹിക്കുകയായിരുന്നു വിരഹം വേദനയായി പടര്‍ന്ന ആ രാവുകളില്‍ കറുത്ത പുകയില കഷ്ണങ്ങല്കും എരിയുന്ന പുകയിലക്കും എന്റെ വേദന അടക്കുവാന്‍ കഴിഞ്ഞില്ല ഭഗ്ന പ്രണയം എന്റെ മനസ്സില്‍ തീര്‍ത്ത ആ മഹാ ചിതയുടെ ചൂടിലെക്കും വേവിലെക്കും ഒരു കുളിര്‍ മഴയായ് പെയ്തിരങ്ങുവാന്‍ വേണ്ടിയാണ് അദ്ദേഹം "മുഹബ്ബത്ത് കര്നെ വാലെഎന്നെ തന്റെ എക്കാലത്തെയും മികച്ച ഗസല്‍ ആലപിച്ചത് എന്ന് ഒരു പാതിരാ ക്കിനാവില്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
പണ്ടെന്നോ വീട്ടിലെ ഇരുട്ടറകളില്‍ ആരോ വാപ്പയോ മറ്റോ ഉപേക്ഷിച്ച ആ പഴയ കാസെറ്റില്‍ നിന്നും ആണ് ഞാനും ഉസ്താദും ആദ്യമായി പരസ്പരം പരിചയപ്പെടുന്നത് ഉദ്ധേശം ഒരു പത്താം ക്ലാസ് സമയം അന്ന് മുതല്‍ ഇന്നോളം ഞാന്‍ ഉസ്താദിനെ തെടിക്കൊന്ടെയിരിക്കയായിരുന്നു.... ഇപ്പൊ ഇ അടുത്ത കാലത്ത് ഞാനൊരു പഴയ പ്രവാസിയെ പരിചയപ്പെടാനിടയായി പുള്ളി ഉസ്താദിനെ ക്കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെ ക്കുറിച്ചും വാ തോരാതെ പറഞ്ഞു ഇട മുറിയാത്ത ഒരു ഗസല്‍ പോലെ ... "രണ്ജിഷ് ഹായ് സഹിഎന്നാ ഹൃദയത്തിന്റെ ഗീതം ഞാനാദ്യമായി കേള്കുന്നത് ഒരു കോട്ടയം ട്രെയിന്‍ യാത്രക്കിക്ടെയാണ് അതും ഒരു വിശുദ്ദയുടെ ഫോണില്‍ നിന്നും, മറ്റുളവരുടെ കണ്ണീര്‍ ഒപ്പുന്ന അവരുടെ കന്നീരോപ്പുന്നത് ഉസ്താദിന്റെ പാട്ടുകള്‍ ആണത്രേ ... 
                ബോംബുകള്‍കും യുദ്ധങ്ങള്‍കും കഴിയാത്തത് തന്റെ സ്വര മാധുരിയാല്‍ സാധിച്ച പ്രതിഭാശാലി അത്യപൂര്‍വമായ കഴിവിനാല്‍ ഇന്ത്യാകാരനെയും പാകിസ്ഥാനിയെയും അനിര്‍വചനീയമായ  അനുഭൂതിയിലേക്ക്‌ എത്തിച്ചു അവര്കുള്ളിലെ കാലുശ്യങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും മായ്ച്ചു കളഞ്ഞു ഉസ്താദ് . ഉസ്താദിനെയോ  ഗുലാം അലിയെയെയോ ഒരു പകിസ്ഥാനിയായി നാം കണ്ടിട്ട് കൂടിയില്ല. സംഗീതം സീമാതീതം ആണ് അതിനു ഭൂമിശാസ്ത്ര പരമായ ഒരു അതിര്‍വരമ്പുകളും ഇല്ല അത് കൊണ്ടല്ലേ "സിന്ദഗീ തോ സഭീ" നമ്മളും മൂളിപ്പോകുന്നത് . അത് കൊണ്ടല്ലേ ഇന്ത്യയുടെ വാനമ്പാടി ലതാജി അദ്ദേഹത്തിന്നു ലോകത്തിന്റെ ഇതു കോണില്‍ പോയി ചികിത്സിപ്പിക്കാനും താല്പര്യം  പ്രകടിപ്പിച്ചത് . നൂറ്റാണ്ടില്‍ ഒരിക്കലെ  ഇത് പോലെ ഒരു ഇതിഹാസം ഉയിര്‍ കൊള്ളൂ . 
           ഇന്ത്യയും ഇന്ത്യക്കാരെയും ഒരുപാടിഷ്ടമായിരുന്നു  ഉസ്താദിന്നു ഇനി അദ്ദേഹം ഇന്ത്യയില്‍ വരുമ്പോള്‍ അതെവിടെയായിരുന്നാല്‍ കൂടിയും  അവിടെ പോകണമെന്ന എന്റെ ആഗ്രഹം കൂടിയാണ് ഇല്ലാതാകുന്നത്.  അദ്ദേഹത്തിന്നു കോഴിക്കോട് വളരെ ഇഷ്ടപ്പെട്ടെന്നും തിരിച്ചു ഒരു വരവ് ഇങ്ങോട്ട് ഉണ്ടാകുമെന്നും മറ്റും  പറഞ്ഞു കേട്ടിട്ടുണ്ട് .കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലെ  ചികിത്സാ കാലത്ത് കൊഴികൊട്ടെ ജന സഹസ്രങ്ങള്‍ക് മെഹ്ദി സാബിന്റെ  ഗസല്‍ വിരുന്നോരുക്കിയവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ചില കൊഴികൊടന്‍സ് പറഞ്ഞത് ഇന്നലെയും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു 


                                              വിരഹത്തെ ഇത്രമേല്‍ മനോഹരമായി അതിന്റെ കാവ്യ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ച ഒരു ഗായകനും ഇല്ലത്രെ, മെഹ്ദി ഹസ്സന്റെ ഗസലുകള്‍ ആത്മാവിന്റെ സംഗീതമാണ് , തോരാ കണ്ണ് നീരിന്നു മുകളിലെ മന്ദസ്മിതമാണ്  ആശ്വാസമാണ് , പ്രണയത്തേക്കാള്‍ വിരഹതോടുള്ള പ്രണയമാണ്  പ്രതീക്ഷയാണ് എന്റെ ആത്മാവിന്റെ സംഗീതമാണ് "ആബ്കെ ഹാം  ബിച്ടെ"  ഗസല്‍ ഉയരുമ്പോള്‍ നാം അനിര്‍വചനീയമായ അനുഭൂതിയിലേക്ക്‌  മാറ്റി നടപ്പെടുന്നു ഉയരുന്ന തബലയുടെ താള പെരുപ്പങ്ങള്‍ മനസ്സിന്റെ ദ്രുത താളങ്ങളായി മാറുന്നു മനസ്സും ശരീരവും  ഒന്നാകുന്നിടത് ഗസല്‍ പൂര്‍ത്തിയാകുന്നു നാം വേദനകളില്‍ നിന്നും മുറിപ്പാടുകളില്‍ നിന്നും മുക്തനാകുന്നു ....  
                       ഗസല്‍ ആസ്വാദകര്‍ തീര്‍ത്തും വിഷമ  സന്ധിയിലാണ് സൌമ്യ സ്വരവുമായി ആത്മാവിനെ തൊട്ടുണര്‍ത്തിയ  ജഗ്ജിത് സിംഗ് യാത്രയായി .... ഹൃദയ  കീറി മുറിക്കുന്ന വേദനയില്‍ നമുക്ക് ആശ്വാസമാകാന്‍ ഇനി ഗസലിന്റെ ചക്രവര്തിയുമില്ല അവശേഷിക്കുന്നത് ഒരേ ഒരു  രാജകുമാരന്‍ മാത്രം .. ഗുലാം അലി ,  ഈ ശൂന്യതയിലും നമുക്ക് ആശ്വാസമാകുക അവര്‍ പാടിയിട്ടെച്ചു പോയ മനോഹരങ്ങളായ ഗസല്‍ മാലകളാണ് നമ്മളത് വെറുതെ എടുതനിഞ്ഞാല്‍ മതി നമുക്കവരെ അനുഭവിക്കാം നമ്മുടെ വേദനകളെ മറക്കാം. എനിക്കുറപ്പുണ്ട് ജഗ്ജിത്തിന്റെയും മെഹ്ദി സാബിന്റെയും ഗസലുകള്‍ ഇനിയും ഇവിടെ  ജീവിക്കും മനുഷ്യന് വേദന ഉള്ളിടത്തോളം .. . തീര്‍ച്ച


                              ഉമ്പായിയെ പ്പോലെ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടില്ല ,ഷഹബാസിനെ പോലെ ഞാന്‍  ഏകാലവ്യനായില്ല 2000 ത്തില്‍ ടാഗോരെ സെന്റിനേരി  ഹാളില്‍ തിങ്ങി നിറഞ്ഞ ജന സഹസ്രത്തെ  പ്പോലെ അദ്ദേഹം പാടുന്നത് കണ്കുളിര്‍ക്കെ കണ്ടില്ല എന്നിരുന്നാലും ഒന്ന് പറഞ്ഞോട്ടെ  ഞാന്‍ അദ്ദേഹത്തെ ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ ചിരന്ജീവിയായ് കുടിയിരുത്തുകയാണ്..... 




      കണ്ണീര്പൂക്കളോടെ ഹൃദയം  നുറുങ്ങുന്ന വേദനയില്‍ ഒരു രോഗി ................... 
                         

No comments:

Post a Comment